ERANAKULAMKERALALATESTLOCAL NEWS

എറണാകുളത്ത് ഗര്‍ഭിണിയായിരിക്കെ കൊവിഡ് ബാധിച്ച യുവതി മരിച്ചു

കൊച്ചി: എറണാകുളത്ത് ഗര്‍ഭിണിയായിരിക്കെ കൊവിഡ് പോസിറ്റീവ് ആയ യുവതി മരിച്ചു. ഇടക്കൊച്ചി കണ്ണങ്ങാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. പ്രസവ ശേഷവും ലക്ഷ്മി കൊവിഡ് ചികിത്സയിലായിരുന്നു.

എറണാകുളം ജില്ലയില്‍ ലക്ഷ്മിയെ കൂടാതെ ഇന്ന് അഞ്ച് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാള്‍ (90), കതൃക്കടവ് സ്വദേശിനി മേരി ബാബു (69), പിറവം സ്വദേശി അയ്യപ്പന്‍ (82), വെണ്ണല സ്വദേശി സതീശന്‍ (58), കണ്ണമാലി സ്വദേശിനി ട്രീസ ലോനന്‍ (89) എന്നിവരാണ് മരിച്ചത്. അഞ്ച് പേരും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Related Articles

Back to top button