TECHWEB

ഒട്ടും പേടി വേണ്ട! ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ ഡിലീറ്റ് ചെയ്യാം

ധാരണഗതിയില്‍ നാം ഗൂഗിളില്‍ എന്തെങ്കിലും സെര്‍ച്ച് ചെയ്താല്‍ നമ്മുടെ സെര്‍ച്ച് ഹിസ്റ്ററി ഗൂഗിള്‍ സൂക്ഷിക്കും. എന്തൊക്കെയാണ് നമ്മള്‍ സെര്‍ച്ച് ചെയ്തത് എന്നത് നമുക്ക് വിവരം നല്‍കുക എന്നതും ഉപഭോക്താവിന്റെ സെര്‍ച്ച് രീതിയനുസരിച്ച് ഉചിതമായ പരസ്യങ്ങളും വാര്‍ത്തകളും പ്രദര്‍ശിപ്പിക്കുക എന്നതാണ് ഉദ്ദേശം. എങ്കിലും ചിലപ്പോഴൊക്കെ ഗൂഗിള്‍ കുറിച്ച് വയ്ക്കാത്ത രീതിയില്‍ സെര്‍ച്ച് സംവിധാനം ഉപയോഗപ്പെടുത്തണം എന്ന് നാം ആഗ്രഹിക്കാറില്ലേ? കൂടുതല്‍ പേരും ഇത്തരം സാഹചര്യങ്ങളില്‍ ‘ഇന്‍കോഗ്‌നിറ്റോ മോഡ്’ ആണ് തിരഞ്ഞെടുക്കുക. ഇന്‍കോഗ്‌നിറ്റോ മോഡ് ആണെങ്കിലും 100 ശതമാനം ട്രാക്ക് ചെയ്യപ്പെടാത്ത സെര്‍ച്ച് രീതിയല്ല അത് എന്നതാണ് സത്യം.
അതെ സമയം ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുക എന്നതാണ് ഏറ്റവും നല്ലത്. ഈ പ്രവര്‍ത്തി എളുപ്പമാക്കും വിധം ക്വിക്ക് ഡിലീറ്റ് എന്ന ഒരു ഓപ്ഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ഗൂഗിളിന്റെ ആസ്ഥാനമായ കാലിഫോര്‍ണിയയിലെ മൗണ്‍ടണ്‍ വ്യൂയില്‍ നിന്നും നടന്ന ഗൂഗിള്‍ ഐ/ഓ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ക്വിക്ക് ഡിലീറ്റ് ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 12 ബീറ്റ പതിപ്പില്‍ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചര്‍ അവസാന 15 മിനിറ്റ് നേരം ഗൂഗിളില്‍ നിങ്ങള്‍ സെര്‍ച്ച് ചെയ്ത കാര്യങ്ങളുടെ വിശദാംശങ്ങള്‍ ഒറ്റ ക്ലിക്കില്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ആണ് നല്‍കുന്നത്.
ലോഗിന്‍ ഇന്‍ ചെയ്തിട്ടുള്ള നിങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച് പേജില്‍ മുകളില്‍ ഒരു ഭാഗത്തായി അക്കൗണ്ട് മെനു കാണുന്നില്ലേ? അവിടെ ക്ലിക്ക് ചെയ്താല്‍ തുറന്നു വരുന്ന ഡ്രോപ്പ് ഡൗണ്‍ ബോക്‌സില്‍ സെര്‍ച്ച് ഹിസ്റ്ററിയ്ക്ക് താഴെയായി ഡിലീറ്റ് ലാസ്റ്റ് 15 മിന്‍സ് ) എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. ഇവിടെ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. കഴിഞ്ഞ 15 മിനിറ്റ് നേരത്തെ സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ആവും.
അതെ സമയം ഗൂഗിള്‍ അക്കൗണ്ട് സെറ്റിങ്‌സിലൂടെ കഴിഞ്ഞ മൂന്ന് മാസത്തെയോ, ആറ് മാസത്തെയോ, ഒന്നര കൊല്ലത്തെയോ സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാനും സാധിക്കും.

Related Articles

Back to top button