BREAKING NEWSKERALALATEST

ഒന്നാം ക്ലാസില്‍ ചേരാന്‍ 6 വയസ്സ് തികയണം; ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിര്‍ദേശം

തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷം മുതല്‍ 6 വയസ്സു തികയാത്ത കുട്ടികള്‍ക്ക് ഒന്നാം ക്ലാസില്‍ ചേരാനാകില്ല. 2020 ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമാണിത്. കേരളവും ഇതനുസരിച്ചുള്ള തയാറെടുപ്പു തുടങ്ങി.
നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍–എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ടെങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. കേന്ദ്ര നയം നടപ്പാക്കുമ്പോള്‍ ഈ ഇളവു പറ്റില്ല. നിലവില്‍ സംസ്ഥാനത്തെ രീതി പിന്തുടരുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും പ്രായ വ്യവസ്ഥ നിര്‍ബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഇക്കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു.
കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് 1 മുതല്‍ 5 വരെ ക്ലാസുകള്‍ പ്രൈമറിയും 6 മുതല്‍ 8 വരെ യുപിയും 9,10 ക്ലാസുകള്‍ ഹൈസ്‌കൂള്‍ വിഭാഗവുമാണ്. 9 മുതല്‍ 12 വരെ ക്ലാസുകള്‍ ഒരു വിഭാഗമായി കണക്കാക്കാനും ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദേശമുണ്ട്. കേരളത്തില്‍ ഹൈസ്‌കൂള്‍– ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയുമാണ്.

Related Articles

Back to top button