BREAKING NEWSLATESTWORLD

ഒമിക്രോണ്‍: രോഗികള്‍ 185 കവിഞ്ഞു, അതിര്‍ത്തി അടച്ച് രാജ്യങ്ങള്‍

ലണ്ടന്‍: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനു വളരെ ഉയര്‍ന്ന വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. എന്നാല്‍, ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 16 രാജ്യങ്ങളിലായി കേസുകള്‍ 185 കവിഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ 110 മരണം.
പോര്‍ച്ചുഗലില്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ 13 പേര്‍ക്കും സ്‌കോട്‌ലന്‍ഡില്‍ വിദേശയാത്ര നടത്തിയിട്ടില്ലാത്ത 6 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇസ്രയേലിനു പിന്നാലെ ജപ്പാനും മൊറോക്കോയും വിദേശികളെ വിലക്കി അതിര്‍ത്തി അടച്ചു. ഓസ്‌ട്രേലിയ വിമാനവിലക്ക് ഡിസംബര്‍ 15 വരെ നീട്ടി. ഇന്തൊനീഷ്യ ഹോങ്കോങ്ങില്‍ നിന്നുള്ള യാത്രക്കാരെയും വിലക്കി.
ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയശേഷം കോവിഡ് സ്ഥിരീകരിച്ച 2 പേരുടെ സാംപിള്‍ തുടര്‍പരിശോധനയ്ക്കയച്ചു. കഴിഞ്ഞദിവസം ബെംഗളൂരുവിലെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച 2 പേരില്‍ ഒരാള്‍ക്കു ഡെല്‍റ്റ വകഭേദമല്ല ബാധിച്ചതെന്നു കര്‍ണാടക അറിയിച്ചു. ഒമിക്രോണ്‍ ആണോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ആയി ചര്‍ച്ച നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍ മറുപടി നല്‍കി. സമ്പര്‍ക്കപട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി.

Related Articles

Back to top button