AUTOBUSINESSBUSINESS NEWSFOUR WHEELER

ഓണം ഉത്സവ ഓഫരുകളുമായി യമഹ ഇന്ത്യ

കൊച്ചി: ഓണാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യ യമഹ മോട്ടോര്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു.
യമഹ ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡിന്റെ സില്‍വര്‍ നിറം ഒഴികെയുള്ള മോഡലുകള്‍ക്കും, യമഹ എഫ്ഇസഡ് എഫ്‌ഐ, എഫ്ഇസഡ്എസ് എഫ്‌ഐ എന്നിവയുടെ ഡ്രം വേരിയന്റിനും മാത്രമായിരിക്കും ഓഫറുകളും ഫിനാന്‍സ് സ്‌കീമുകളും ബാധകമാവുക. യമഹ ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ് വാങ്ങുമ്പോള്‍ 1500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും, 2,999 രൂപയുടെ ഫിനാന്‍സ് ലോഡൗണ്‍ പേയ്‌മെന്റും ലഭിക്കും.
യമഹ എഫ്ഇസഡ് എഫ്‌ഐ, എഫ്ഇസഡ്എസ് എഫ്‌ഐ മോഡലുകള്‍ക്ക് 3000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. ഇതോടൊപ്പം 7,999 രൂപയുടെ ഫിനാന്‍സ് ലോ ഡൗണ്‍ പേയ്‌മെന്റ് ഓഫറും ഉപഭോക്താക്കള്‍ക്ക് നേടാം. 2022 സെപ്റ്റംബര്‍ 15 വരെ കേരളത്തിലെ യമഹ ഡീലര്‍ഷിപ്പുകളിലുടനീളം ഓഫറുകളും ഫിനാന്‍സ് സ്‌കീമുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button