BREAKING NEWSNATIONAL

‘കപ്പല്‍ കസ്റ്റഡിയില്‍ എടുത്തതില്‍ അഭിമാനം’, പ്രതികരണവുമായി ഗിനിയ

കോണക്രി: കപ്പല്‍ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതികരിച്ച് എക്വറ്റോറിയല്‍ ഗിനിയ. നടപടിയില്‍ അഭിമാനമെന്ന് വൈസ് പ്രസിഡന്റ് റ്റെഡി ന്‍ഗേമ പറഞ്ഞു. അതേസമയം കപ്പല്‍ ജീവനക്കാരെ തടവിലാക്കിയതില്‍ ഇക്വിറ്റോറിയല്‍ ഗിനിക്കെതിരെ ഹീറോയിക് ഇന്‍ഡുന്‍ പരാതി നല്‍കിയത് അന്താരാഷ്ട്ര ട്രൈബ്ര്യൂണല്‍ സ്ഥിരീകരിച്ചു. 15 ദിവസത്തിനുള്ളില്‍ ട്രൈബ്യൂണല്‍ കേസ് പരിഗണിക്കും. വാദം അവസാനിച്ച് 14 ദിവസത്തിനുള്ളില്‍ കേസില്‍ വിധി പറയും.
കടലിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ജര്‍മ്മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയാണ് ഹീറോയിക് ഇഡുന്‍ കപ്പലിന്റെ കമ്പനി സമീപിച്ചത്. നിയമവിരുദ്ധമായി ജീവനക്കാരെ ഇക്വിറ്റോറിയല്‍ ഗിനി തടഞ്ഞുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. കപ്പല്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നൈജീരിയയിലെ ഫെഡറല്‍ കോടതിയെയും നേരത്തെ കമ്പനി സമീപിച്ചിരുന്നു.
ഇന്നലെ അഞ്ച് മണിക്കൂറാണ് മലയാളികള്‍ അടക്കമുള്ള പതിനഞ്ച് ഇന്ത്യക്കാരെ എക്വറ്റോറിയല്‍ ഗിനി യുദ്ധകപ്പലില്‍ പാര്‍പ്പിച്ചത്. നൈജീരയ്ക്ക് കൈമാറാനുള്ള നീക്കമായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നമാണെന്ന കാരണം ചൂണ്ടിക്കാട്ടി ജീവനക്കാരെ തിരികെ കരയിലെത്തിച്ചു. ഗിനിയില്‍ തന്നെയുള്ള ലൂബ തുറമുഖം വഴി കൊണ്ടുപോകുമെന്ന് ഇപ്പോള്‍ സൈന്യം ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. കൈമാറ്റ ഭീഷണി നിലനിര്‍ത്തി തുടര്‍ച്ചയായി ജീവനക്കാരെ തുറമുഖത്തേക്കും തിരിച്ചും കൊണ്ടുപോകുന്ന ഇക്വിറ്റോറിയല്‍ ഗിനിയുടെ നടപടി ഏതെങ്കിലും സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമാണോയെന്ന സംശയവും ഉയരുന്നുണ്ട്.

Related Articles

Back to top button