BREAKING NEWSKERALA

കരയില്‍ നിന്നും കടലില്‍ നിന്നും അദാനി തുറമുഖം വളഞ്ഞ് മല്‍സ്യത്തൊഴിലാളികള്‍

വിഴിഞ്ഞം: സുരക്ഷിതമായ പാര്‍പ്പിടം ഉള്‍പ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തം. ഏഴാം ദിവസത്തിലേക്ക് കടന്നതോടെ കരയിലും കടലിലും പ്രതിഷേധം ശക്തമാണ്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. ഗേറ്റ് തകര്‍ത്ത് നൂറുകണക്കിന് പ്രതിഷേധക്കാരാണ് പദ്ധതി പ്രവേശത്തേക്ക് കടന്നത്.
കടല്‍ മാര്‍ഗവും കരമാര്‍ഗവും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പൂട്ട് തകര്‍ത്താണ് പദ്ധതി പ്രവേശത്തേക്ക് കടന്നത്. പൊലീസ് സ്ഥാപിച്ച രണ്ടുനിര ബാരിക്കേഡ് ആണ് തകര്‍ത്തത്. പൂന്തുറയില്‍ നൂറുകണക്കിന് വാഹനങ്ങളിലായി പ്രതിഷേധക്കാര്‍ തുറമുഖത്തിന്റെ കവാടത്തിലേക്കും എത്തി.
ബോട്ടുകളില്‍ തുറമുഖനിര്‍മാണമേഖലയിലേക്ക് മല്‍സ്യത്തൊഴിലാളികള്‍ നീങ്ങുകയാണ്. തുറമുഖനിര്‍മാണമേഖലയിലേക്ക് മല്‍സ്യത്തൊഴിലാളികള്‍ നീങ്ങുകയാണ്. തുറമുഖ നിര്‍മാണമേഖലയില്‍ കടന്ന് പ്രതിഷേധിക്കാനാണ് നീക്കം. സര്‍ക്കാരിന് മുന്നില്‍ വച്ച ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കാതെ പിന്‍മാറില്ലെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ നിലപാട്.

Related Articles

Back to top button