AUTOBUSINESSBUSINESS NEWSFOUR WHEELER

കരുത്തും അഴകും ഒത്തിണങ്ങിയ പുതിയ സ്‌കോഡ കോഡിയാക് വിപണിയില്‍

മുംബൈ: നാല് വര്‍ഷം മുന്‍പ് ഇന്ത്യന്‍ വിപണിയിലെത്തിച്ച കോഡിയാക്കിന്റെ പുതിയ പതിപ്പ് കൂടുതല്‍ കരുത്തുറ്റ എഞ്ചിനും അഴകാര്‍ന്ന രൂപകല്‍പനയുമായി സ്‌കോഡ അവതരിപ്പിച്ചു. സ്‌റ്റൈല്‍, സ്‌പോര്‍ട്‌ലൈന്‍ ലോറിന്‍ ആന്റ് ക്ലമന്റ് എന്നീ മൂന്ന് വേരിയന്റുകളില്‍ പുതിയ എസ് യു വി ലഭ്യമാണ്. സ്‌റ്റൈല്‍ 34.99 ലക്ഷം രൂപ, സ്‌പോര്‍ട്‌ലൈന്‍ 35.99 ലക്ഷം രൂപ, ലോറിന്‍ ആന്റ് ക്ലമന്റ ്37.49 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ് ഷോറും വില.
ആദ്യ മോഡലിനേക്കാള്‍ കൂടുതല്‍ സുരക്ഷിതവും അധിക ആഢംബര സൗകര്യങ്ങളോടും കൂടിയ പുതിയ കോഡിയാക്കിന്റെ 2.0 ടി എസ് ഐ പെട്രോ്# എഞ്ചിന്‍ ഒരേ സമയം കരുത്തേറിയതും കാര്യക്ഷമവുമാണ്. ക്യാബിനി കൂടുതല്‍ ആഢംബര സൗകര്യങ്ങളുമായി എത്തുന്ന പുതിയ കോഡി യാക് കുടുംബമായി യാത്ര ചെയ്യാന്‍ ഏറ്റവും അനുയോജ്യമാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റര്‍ സാക് ഹോളിസ് പറഞ്ഞു. സ്‌റ്റൈലിലും, ലോറി ആന്റ് ക്ലമന്റിലും പിന്‍സീറ്റാണ് ആഢംബരമാക്കിയതെങ്കില്‍ സ്‌പോര്‍ട്‌ലൈനില്‍ ഡ്രൈവര്‍ സീറ്റിനാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.
9 എയരര്‍ബാഗുകള്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നു. കൂടാതെ അഡാപ്റ്റീവ് ഫ്രണ്ട് ഹെഡ് ലൈറ്റ്, ഡ്രൈവറുടെ ഭാഗത്ത് ഓട്ടോമാറ്റിക് ഡിമ്മിങ് എക്സ്റ്റീരിയ? മിറര്‍, മഞ്ഞ് വീഴാന്‍ സാദ്ധ്യതയുള്ള ഭാഗത്തൊക്കെ ഡീഫോഗിങ് സംവിധാനം, ഇലക്ട്രോണിക്, മെക്കാനിക്കല്‍, ഹൈഡ്രോളിക് ബ്രേക് അസിസ്റ്റ്, സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ , മള്‍ടി കൊലീഷന്‍ ബ്രേക്കിങ്, പാര്‍ക് അസിസ്റ്റ് എന്നിവയുമുണ്ട്. ലോറില്‍ ആന്റ് ക്ലമന്റില്‍ ഇവയ്ക്ക് പുറമെ ഹില്‍ ഡിസ്സന്റ് കണ്‍ട്രോള്‍ , 360 ഡിഗ്രി ക്യാമറ എന്നിവയുമുണ്ട്.

Related Articles

Back to top button