BREAKING NEWSKERALALATEST

കഴുത്തില്‍ ‘താലി ചാര്‍ത്തി’ ലൈംഗിക ബന്ധം; പീഡനമല്ലെന്ന വാദം തള്ളി കോടതി

കൊച്ചി: ലോഡ്ജ് മുറിയില്‍ വെച്ച് കഴുത്തില്‍ ചരട് കെട്ടിയാല്‍ വിവാഹ ബന്ധമായി കരുതാനാകില്ലെന്ന് എറണാകുളം സെഷന്‍സ് കോടതി. ഇത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള അനുമതിയാകില്ലെന്ന് കോടതി പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പട്ടികജാതിക്കാരിയായ യുവതിയുടെ പരാതിയില്‍ ചേര്‍ത്തല പാണാവള്ളി സ്വദേശി വൈശാഖ് വിജയകുമാര്‍ (24) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. എറണാകുളം സെഷന്‍സ് കോടതി ജഡ്ജി ജി ഗിരീഷിനു മുമ്പാകെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
യുവതിയുടെ പരാതിയില്‍ എറണാകുളം ഉദയംപേരൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവംബര്‍ 27 ന് ലോഡ്ജില്‍ എത്തിച്ച് യുവതിയെ നിര്‍ബന്ധിത പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. തന്റെ എതിര്‍പ്പ് വകവെയ്ക്കാതെ യുവാവ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഡിസംബര്‍ 24 ന് ലോഡ്ജില്‍ എത്തിച്ചപ്പോള്‍ വീണ്ടും എതിര്‍പ്പ് രേഖപ്പെടുത്തി.
എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ പ്രതി ഒരു ചരട് യുവതിയുടെ കഴുത്തില്‍ ചാര്‍ത്തിയ ശേഷം വിവാഹം കഴിച്ചതായി പ്രഖ്യാപിച്ചു. ഭാവിയില്‍ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാമെന്നായിരുന്നു ഉറപ്പ്. തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് വിവാഹത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ച് യുവാവ് പിന്‍വാങ്ങി. ഇതേത്തുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.
ചില സാമ്പത്തിക കാരണങ്ങളെത്തുടര്‍ന്ന് പിന്‍വാങ്ങുന്നുവെന്നാണ് യുവാവ് കോടതിയെ അറിയിച്ചത്. താന്‍ താലി ചാര്‍ത്തിയതിനാല്‍ കേസ് പീഡന പരിധിയില്‍ വരില്ലെന്നായിരുന്നു വാദം. സാങ്കല്‍പികമായി വിവാഹം കഴിച്ചെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. സംഭവത്തെ ലൈംഗിക പീഡനമായി മാത്രമേ കാണാന്‍ കഴിയൂ എന്നും ഐപിസി 375 പ്രകാരം ഇത് കുറ്റകരമാണെന്നും കോടതി

Related Articles

Back to top button