AUTOBUSINESSBUSINESS NEWSFOUR WHEELER

കിയ ഇന്ത്യ റിഫ്രെഷ്ഡ് സെല്‍റ്റോസും സോണറ്റും പുറത്തിറക്കി

കൊച്ചി പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യ, അതിന്‍െ ഏറ്റവും ജനപ്രീതി ആര്‍ജ്ജിച്ച കിയ സെല്‍റ്റോസ്, കിയ സോണെറ്റ് എന്നിവയുടെ റിഫ്രെഷ്ഡ് വെര്‍ഷനുകള്‍ ലോഞ്ച് ചെയ്യുന്നു.
ഈ പുതുക്കിയ വെര്‍ഷനുകള്‍ ഇപ്പോള്‍ വിവിധ അപ്‌ഡേറ്റുകളും, ഈ രണ്ട് പ്രോഡക്ടുകളുടെയും മൂല്യം കൂടുതല്‍ മെച്ചപ്പെടുത്തുന്ന അധിക ഫീച്ചറുകളും സഹിതമാണ് ലഭിക്കുന്നത്. കൂടാതെ, ഉയര്‍ന്ന വേരിയന്റുകളില്‍ നിലവിലുള്ള പല ഫീച്ചറുകളും ഇപ്പോള്‍ ലോവര്‍ വേരിയന്റുകളിലും സജ്ജമാണ്. സുരക്ഷക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട്, കിയ ഇന്ത്യ ഇപ്പോള്‍ 4 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു, പുതിയ സെല്‍റ്റോസിലും പുതിയ സോണെറ്റിലും സൈഡ് എയര്‍ബാഗുകള്‍ ചേര്‍ത്ത് എല്ലാ ലോവര്‍ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആക്കി. കിയ സെല്‍റ്റോസിന്റെയും കിയ സോണെറ്റിന്റെയും പുതുക്കിയ വെര്‍ഷനുകളില്‍ ‘ഇംപീരിയല്‍ ബ്ലൂ’, ‘സ്പാര്‍ക്ലിംഗ് സില്‍വര്‍’എന്നീ രണ്ട് പുതിയ നിറങ്ങള്‍ അവതരിപ്പിക്കുമെന്നും കിയ ഇന്ത്യ പ്രഖ്യാപിച്ചു. വാഹനങ്ങള്‍ അതിന്റെ ഉപഭോക്താക്കള്‍ക്ക് വിപുലമായ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിനായി പൂര്‍ണ്ണമായും നവീകരിച്ച കിയ കണക്ട് ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. പുതുക്കിയ കിയ സെല്‍റ്റോസില്‍ ഡീസല്‍ എഞ്ചിനുമായി ജോടിയാക്കിയ ഇന്ത്യയിലെ ഫസ്റ്റ് ഇന്‍ ഇന്റലിജന്റ് മാനുവല്‍ ട്രാന്‌സ്മിഷന്‍ (iMT)ടെക്‌നോളജിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button