KERALALATEST

കെപിസിസി ആസ്ഥാനത്ത് ആള്‍ക്കൂട്ടം; നൂറോളം പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ കേസ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടം കൂടിയതിനാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുമതിയില്ലാതിരിക്കെയാണ് കെപിസിസി പരിപാടിയില്‍ നൂറില്‍ അധികം പേര്‍ സംഘടിച്ചത്. സംഭവത്തില്‍ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. കേസെടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ല.
കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായി ടി സിദ്ധിഖ്, കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ് എന്നിവരാണ് കെപിസിസി ആസ്ഥാനത്ത് ചുമതലയേറ്റത്. കണ്ണൂരില്‍ നിന്നടക്കം നിരവധി പ്രവര്‍ത്തകരാണ് കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത് കാണാനെത്തിയത്.
ചടങ്ങിന് സാക്ഷ്യം വഹിക്കാനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരന്‍, കെ ബാബു, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവര്‍ എത്തിയിരുന്നു.

Related Articles

Back to top button