BREAKING NEWSKERALALATESTTOP STORY

കെ-റെയിൽ പദ്ധതി നടപ്പാക്കുന്ന കാര്യം പുനരാലോചിക്കണം; മുഖ്യമന്ത്രിയോട് കൈകൂപ്പി അഭ്യർത്ഥിച്ച് മേധാ പട്കർ

സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പുനരാലോചിക്കണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കൈകൂപ്പി അപേക്ഷിക്കുകയാണെന്ന് മേധാ പട്കർ പറഞ്ഞു. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ അങ്ങനെ ബാധിക്കുമെന്ന പഠനം ഉണ്ടായിട്ടില്ല. ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പൊ തന്നെ അനുഭവിച്ചു കഴിഞ്ഞുവെന്നും അവർ വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കക്ഷി രാഷ്ട്രീയത്തിന് അതീതമായി വികസനത്തെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷിപ്ത താല്പര്യങ്ങൾക്ക് വഴങ്ങില്ല. വിമർശകർക്ക് വികസനത്തിലൂടെ മറുപടി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ സിൽവർ ലൈൻ പദ്ധതി ജീവൻ മരണ വിഷയമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ . മുഖ്യമന്ത്രി കമ്മിഷനിൽ ഡോക്ടറേറ്റ് നേടിയ ആളാണെന്ന് കെ സുധാകരൻ പറഞ്ഞു. സിൽവർ ലൈന് എതിരെയുള്ള നിയമപോരാട്ടത്തിന് കോൺഗ്രസ് പിന്തുണ നൽകും. അപാതകളില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ പദ്ധതിയെ ഇരുകൈയും നീട്ടി സ്വീകരിക്കും. പദ്ധതിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ശക്തമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button