BREAKING NEWSKERALALATEST

കേരളാ ബാങ്കിലെ സ്ഥിരപ്പെടുത്തല്‍ ശുപാര്‍ശ സഹകരണവകുപ്പ് തിരിച്ചയച്ചു

തിരുവനന്തപുരം: കേരള ബാങ്കിലെ ദിവസവേതന കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു സംബന്ധിച്ച് സഹകരണ റജിസ്ട്രാര്‍ അറിയാതെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച നിര്‍ദേശം സഹകരണവകുപ്പ് തിരിച്ചയച്ചു. ആയിരകണക്കിനു ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന ധനകാര്യ ബാധ്യത സംബന്ധിച്ച യാതൊരു പഠനവും നടത്തിയതായി കാണുന്നില്ലെന്നും സഹകരണ റജിസ്ട്രാര്‍ ഇക്കാര്യം പരിശോധിക്കുകയോ ശുപാര്‍ശ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും കത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ കൂട്ട സ്ഥിരപ്പെടുത്തല്‍ ശുപാര്‍ശ അയക്കുന്നതിനു മുന്‍പായി വര്‍ക്ക് സ്റ്റഡി നടത്തേണ്ടതായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചശേഷം വേണം ഫയല്‍ സമര്‍പ്പിക്കാനെന്നും സഹകരണ സെക്രട്ടറി കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, ആരോഗ്യ വകുപ്പിലും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം. കെഎച്ച്ആര്‍ഡബ്ല്യുവിലാണ് (കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി) താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നത്. 10 വര്‍ഷം പൂര്‍ത്തിയായവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ഫയല്‍ ആരോഗ്യവകുപ്പ് നിയമവകുപ്പിന് അയച്ചു.

Related Articles

Back to top button