തൃശൂര്‍: കൊടുങ്ങലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തു. സംഭവത്തില്‍ രണ്ട് പോരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എഴോടെയാണ് സംഭവം. ജന്തുബലി നിരോധന നിയമപ്രകാരം ക്ഷേത്രത്തില്‍ കോഴിയെ അറുക്കല്‍ നിരോധിച്ചിട്ടുണ്ട്. കോഴിയെ അറുക്കാന്‍ ശ്രമിച്ചത് പൊലീസും ദേവസ്വം ഉദ്യോഗസ്ഥരും ചേര്‍ന്ന് തടഞ്ഞു. ക്ഷേത്രത്തിലെ മീനഭരണി ആഘോഷത്തിന്റെ ഭാഗമായാണ് കോഴിയെ ബലിയറുത്തത്. രാവിലെ ഏഴു മണിയോടെയായിരുന്നു രണ്ടു പേര് കോഴിയെ ബലി നല്‍കിയത്.
14 Less than a minute