BREAKINGENTERTAINMENTKERALA

കോടതി നിര്‍ദ്ദേശ പ്രകാരം നടപടി: സംവിധായകന്‍ മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു

തൃശ്ശൂര്‍: സംവിധായകന്‍ മേജര്‍ രവിയ്‌ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. ധനകാര്യ സ്ഥാപനത്തെ പറ്റിച്ചെന്ന പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരെ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് ധനകാര്യ സ്ഥാപനത്തിന്റെ പരാതി. മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്സ് സ്ഥാപനത്തിന്റെ സഹഉടമകളും കേസില്‍ പ്രതികളാണ്. പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ധനകാര്യ സ്ഥാപനം നേരത്തെ ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button