ALAPPUZHALOCAL NEWSPATHANAMTHITTA

കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാന്നാര്‍ അബ്ദുല്‍ലത്തീഫ്

മാന്നാര്‍: വര്‍ഗീയഫാസിസ്റ്റ് ശക്തികളുടെ കരങ്ങളില്‍ നിന്നും രാഷ്ട്രത്തെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തണമെന്ന്് കെപിസിസി മുന്‍സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്. മാന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 137ാം കോണ്‍ഗ്രസ് സ്ഥാപകദിന ആഘോഷം പാണ്ടനാട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിലനിന്നാല്‍ മാത്രമേ ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാധേഷ് കണ്ണന്നൂര്‍ അധ്യക്ഷതവഹിച്ചു. സണ്ണി കോവിലകം, തോമസ് ചാക്കോ, ജോണ്‍ കെ. മാത്യു, സണ്ണി പുഞ്ചമണ്ണില്‍, കെ.ആര്‍. അശോക് കുമാര്‍, ജോജി പിണ്‍ട്രംകോട്, സുജിത്് ശ്രീരംഗം, സോമന്‍നായര്‍, അമ്മാളുകുട്ടി സണ്ണി, എല്‍സി കോശി, അഡ്വ: ശിവശങ്കരന്‍, ശിവന്‍കുട്ടി ഐലാരത്തില്‍, ജെയ്‌സണ്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button