FOOTBALLLATESTSPORTS

കോപ്പയില്‍ ഇനി സ്വപ്‌ന ഫൈനല്‍ അര്‍ജന്റീനയും അവസാന അങ്കത്തിന്

ബ്രസീലിയ: കോപ അമേരികയില്‍ ഇത്തവണ പ്രതീക്ഷിച്ച ബ്രസീല്‍ അര്‍ജന്റീന സ്വപ്‌ന ഫൈനല്‍.
ലണല്‍ മെസി നെയ്മര്‍ പോരാട്ടത്തിന് ഇതോടെ കളമൊരുങ്ങി
ആറ് തവണ ബാലന്‍ ഡി ഓര്‍ ജേതാവായ മെസിക്ക് ആദ്യമായി സീനിയര്‍ തലത്തില്‍ അര്‍ജന്റീനയെ കിരീടത്തില്‍ എത്തിക്കാനുള്ള അവസരമാണ് കൈവന്നിര്ക്കുന്നത്. ബ്രസീലിനു പിന്നാലെ രണ്ടാം സെമിയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് വിജയവുമായി അര്‍ജന്റീനയും കലാശപോരാട്ടത്തിന് യോഗ്യത നേടി.
നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ എത്തിയ അര്‍ജന്റീന കൊളംബിയ രണ്ടാം സെമിഫൈനല്‍ ഒടുവില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ചപ്പോള്‍ അര്‍ജന്റീന രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജയിച്ചു.
ഏഴാം മിനിറ്റില്‍ ലോട്ടാരോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ അര്‍ജന്റീന തുടക്കം കുറിച്ചു. രണ്ടാം പകുതിയില്‍ 61ാം മിനിറ്റില്‍ ലൂയിസ് ഡയസ് കൊളംബിയയുടെ സമനില ഗോള്‍ നേടിയെടുത്തു.
ഗോളി എമിലിയാനോ മാര്‍ട്ടിനെസിന്റെ മൂന്ന് തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്റീനക്ക് ജയം സമ്മാനിച്ചത്. ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലില്‍ ഇടംപിടിച്ചത്ത്
കൊളംബിയ ഫൈനലില്‍ എത്തുവാന്‍ അടവുകള്‍ എല്ലാം പുറത്തെടുത്തു. കൊളംബിയ പരിക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ കളി കാര്യമായി. ലയണല്‍ മെസിയായിരുന്നു നിരന്തരം ഇര. നിരവധി അര്‍ജന്റീനന്‍ താരങ്ങളും മഞ്ഞക്കാര്‍ഡ് കണ്ടു. ഇതിനിടെ 61 ാം മിനുറ്റില്‍ കൊളംബിയ മത്സരത്തില്‍ ഒപ്പം പിടിച്ചു. കര്‍ഡോണ അതിവേഗമെടുത്ത ഫ്രീകികില്‍ അര്‍ജന്റീനന്‍ താരങ്ങളെ കബളിപ്പിച്ച് ലൂയിസ് ഫെര്‍ണാണ്ടോ ഡയസായിരുന്നു ഫിനിഷിംഗിലൂടെ വല ചലിപ്പിച്ചത്. 67ാം മിനുറ്റില്‍ മറ്റൊരു ഫ്രീകിക്ക് ് അവസരം തേടിയെത്തിയെങ്കിലും കൊളംബിയന്‍ താരം സാഞ്ചസിന്റെ ഷോട്ടിന് ഗോളിയെ കീഴടക്കാന്‍ കരുത്തില്ലായിരുന്നു.
74ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയയുടെ മിന്നല്‍ മുന്നേറ്റത്തിനൊടുവില്‍ ഗോളിയില്ലാ പോസ്റ്റിലേക്ക് മാര്‍ടിനസ് ഷോട്ടുതിര്‍ത്തെങ്കിലും മിനയുടെ ക്ലാസിക് ബ്ലോക് കൊളംബിയയെ രക്ഷിച്ചു. 77ാം മിനുറ്റില്‍ ബോക്‌സിന് പുറത്ത് മെസിക്ക് ഫ്രീകിക് ലഭിച്ചെങ്കിലും കൊളംബിയന്‍ പ്രതിരോധത്തില്‍ തട്ടിവീണു.
82ാം മിനുറ്റില്‍ മരിയയുടെ പാസില്‍ മെസിയുടെ ഇടംകാലന്‍ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചത് അപ്രതീക്ഷിത കാഴ്ചയായി. പിന്നീട് ഇരു ടീമും ഗോളിന് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പൂര്‍ണസമയത്ത് സമനിലക്കുരുക്കഴിഞ്ഞില്ല. ആവേശം പരിക്കനാകുന്നത് അവസാന അഞ്ച് മിനുറ്റുകളിലും കണ്ടു.
പെനാല്‍്ട്ടി ഷൂട്ടൗട്ടില്‍ ബ്രസീലിനു വേണ്ടി ലയണല്‍ മെസി, ലോട്ടാറോ മാര്‍ട്ടിനെസ്, ലിയോണാര്‍ഡോ പാരെഡെസ് എന്നിവര്‍ ഗോള്‍ നേടി. റോഡ്രിഗോ ഡി പോളിന്റെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് പോയി
കൊളംബിയയുടെ ജുവാന്‍ ക്വാര്‍ഡ്രാഡോ മിഗ്വേല്‍ ബോര്‍ഹ എന്നിവര്‍ക്കു മാത്രമെ ഗോളാക്കാനായുള്ളു. ഡേവിന്‍സണ്‍ സാഞ്ചസ്, യെറി മിന, എഡ്വിന്‍ കാര്‍ഡോണ എന്നിവരുടെ പെനാല്‍ട്ടി കിക്കുകള്‍ ബ്രസീല്‍ ഗോള്‍ കീപ്പര്‍ ആസ്റ്റന്‍ വില്ലയുടെ കുപ്പായമണിയുന്ന എമിലിയാനോ മാര്‍ട്ടിനെസ് തടുത്തു.
സെമിയിലെ ഹീറോയായി.
റിയോ ഡി ജനീറോയിലെ മാരക്കാനയിലാണ് കലാശക്കൊട്ട്. . പ്രാദേശിക സമയം അനുസരിച്ച് ശനിയാഴ്ചയാണ് മത്സരം. എന്നാല്‍, ഇന്ത്യയില്‍ അത് ജൂലൈ 11 ഞായറാഴ്ച പുലര്‍ച്ചെ 5.30 നാണ് മത്സരം ആരംഭിക്കുക. സോണി ടെന്‍, സോണി സിക്‌സ് ചാനലുകളില്‍ മത്സരം തത്സമയം കാണാം. ഫൈനലിന് മുന്‍പ് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താന്‍ മത്സരം നടക്കും. ഇന്ത്യന്‍ സമയം ജൂലൈ 11 പുലര്‍ച്ചെ 3.30 നാണ് ലൂസേഴ്‌സ് ഫൈനല്‍. പെറുവും കൊളംബിയയുമാണ് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടുക.

Related Articles

Back to top button