BUSINESSBUSINESS NEWSHEALTH

കോവിഡ് ചികില്‍സയ്ക്കായി ഗ്ലെന്‍മാര്‍ക്കിന്റെ നൈട്രിക് ഓക്‌സൈഡ് നെയ്‌സല്‍ സ്‌പ്രേ

കൊച്ചിഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക് കോവിഡ് ബാധിതരായ മുതിര്‍ന്ന വ്യക്തികളിലെ ചികില്‍സയ്ക്കായി നൈട്രിക് ഓക്‌സൈഡ് നെയ്‌സല്‍ സ്‌പ്രേ പുറത്തിറക്കി.
കനേഡിയന്‍ ഫാര്‍മസ്യൂട്ടികല്‍ കമ്പനിയായ സാനോടൈസുമായി ചേര്‍ന്നാണ് ഗ്ലെന്‍മാര്‍ക് ഫാബിസ്‌പ്രേ എന്ന ബ്രാന്‍ഡില്‍ നെയ്‌സല്‍ സ്‌പ്രേ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിന്റെ നിര്‍മാണ, വിപണന അംഗീകാരങ്ങള്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ്് ഇന്ത്യഗ്ലെന്‍മാര്‍ക്കിന് നേരത്തെ നല്‍കിയിരുന്നു. അപ്പര്‍ എയര്‍വേയ്‌സിലുള്ള കോവിഡ് 19 വൈറസുകളെ നശിപ്പിക്കുന്ന രീതിയിലാണ് ഫാബിസ്‌പ്രേ രൂപകല്‍പന ചെയ്തിരിക്കുന്നത്. കോവിഡ് വൈറസ് ശ്വാസകോശത്തിലേക്കു പടരുന്നതിനെ ചെറുക്കാന്‍ ഫാബിസ്‌പ്രേയ്ക്കു കഴിയും.
ഇന്ത്യയിലെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമെന്ന നിലയില്‍ ഇന്ത്യയിലെ കോവിഡ് വിരുദ്ധ പോരാട്ടങ്ങളില്‍ തങ്ങള്‍ മുന്നിലുണ്ടെന്ന് ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ചീ്ഫ് കോമേഴ്‌സ്യല്‍ ഓഫീസര്‍ റോബര്‍ട്ട് ക്രോകാര്‍ട്ട് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ സനോട്ടൈസില്‍ നിന്നുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സുരിതവും ഫലപ്രദവുമായ ആന്റി വൈറല്‍ ചികിത്സയാണിതെന്നു വ്യക്തമാക്കിയിരുന്നു. ആദ്യ 24 മണിക്കൂറിനുള്ളില്‍nons ശരാശരി വൈറല്‍ ലോഡ് ഏകദേശം 9 ശതമാനം കുറച്ചു.തുടര്‍ന്ന് 72 മണിക്കൂറിനുള്ളില്‍ 99 ശതമാനം കുറച്ചു. കാനഡയിലും യുകെയിലെയും ക്ലിനിക്കല്‍ ട്രയലുകളുടെ ഭാഗമായി ആരോഗ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരിലും രോഗികളിലും nons പരീക്ഷിച്ചിരുന്നു
മുന്‍നിര ഫാര്‍മസ്യൂട്ടികല്‍ സ്ഥാപനമെന്നനിലയില്‍ ഇന്ത്യയിലെ കോവിഡ് വിരുദ്ധ പോരാട്ടങ്ങളില്‍ തങ്ങള്‍ക്കു സുപ്രധാന സ്ഥാനത്തുണ്ടെന്നത് ്ശ്രദ്ധേയമാണെന്ന ്ഇതേക്കുറിച്ചു പ്രതികരിക്കവെ ഗ്ലെന്‍മാര്‍ക്് ഫാര്‍മസ്യൂട്ടിക്കല്‍സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ റോബര്‍ട്ട് ക്രോകാര്‍ട്ട് പറഞ്ഞു. ഫാബിസ് പ്രേയ്ക്ക് നിയന്ത്രണ സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചു എന്നതും ആഹ്ലാദകരമാണെന്നു അദ്ദേഹംപറഞ്ഞു.

Related Articles

Back to top button