BREAKING NEWS

കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം; നിലവില്‍ ആശങ്കയില്ലെന്ന് ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കാണപ്പെടുന്ന കോവിഡ് ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. സാര്‍സ് കോവി2 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദത്തെയാണ് കണ്ടെത്തിയത്. ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ അഥവാ ബി.1.617.2 (ആ.1.617.2) എന്ന വൈറസ് വകഭേദത്തില്‍ ജനിതകമാറ്റം വന്നതാണ് ഡെല്‍റ്റ പ്ലസ് അഥവാ എവൈ.1 വകഭേദം.
കെ417എന്‍ മ്യൂട്ടേല്‍നാണ് ഡെല്‍റ്റ വകഭേദത്തിലുള്ളതെന്ന് ഡല്‍ഹി സിഎസ്‌ഐആര്‍ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞനായ ബാനി ജോളി അറിയിച്ചു. ഇപ്പോഴത്തെ കണക്കനുസരിച്ച്, 10 രാജ്യങ്ങളില്‍ നിന്നുള്ള ജീനോമുകളില്‍ ഈ സീക്വന്‍സുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡെല്‍റ്റ പ്ലസ് എന്ന് വിളിക്കുന്ന വകഭേദം ഇന്ത്യയില്‍ ജൂണ്‍ ഏഴുവരെ ആറ് പേരില്‍ കണ്ടെത്തിയെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കഴി!ഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലണ്ടില്‍ 36 പേരില്‍ ഈ വേരിയന്റിന്റെ സാനിധ്യം കണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 36 പേരില്‍ രണ്ടെണ്ണം ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ ആണ്.
എന്നാല്‍ ഇന്ത്യയില്‍ ഈ വൈറസ് കുറവായതിനാല്‍ ഇപ്പോള്‍ ആശങ്ക വേണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കെ417എന്‍ വേരിയന്റ് സാന്നിദ്ധ്യം ഇപ്പോള്‍ ഇന്ത്യയില്‍ കുറവാണെന്നും യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇവ കൂടുതലായും കണ്ടെത്തിയതെന്നും ഡല്‍ഹി സിഎസ്‌ഐആര്‍ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞനായ വിനോദ് സ്‌കറിയ അറിയിച്ചു.
ഈ പുതിയ വകഭേദം എത്രത്തോളം വേഗത്തില്‍ പകരും എന്നത് വകഭേദത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് പൂനെ ഐഐഎസ്ഇആറിലെ ഗവേഷകയായ വിനീത ബാല്‍ പറഞ്ഞു.

Related Articles

Back to top button