KERALALATEST

ഗുരുവായൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ, പൂർണ്ണ നിയന്ത്രണമുള്ള സ്ഥലങ്ങൾ ഇവയാണ്

കൊച്ചി:സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച്‌ ഇതുവരെ നടപ്പാക്കിയ നിയന്ത്രണങ്ങളിലും മാറ്റം വന്നു. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍, പ്രതിവാര വ്യാപനം രൂക്ഷമായ വാര്‍ഡുകളില്‍ ഒതുങ്ങും. അതേസമയം വിവാഹ, മരണാനന്തര ചടങ്ങുകളില്‍ നിലവിലുള്ള നിയന്ത്രണം തുടരും. പൊതുഗതാഗതത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

വയനാട് പൊഴുതന പഞ്ചായത്തില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. പൊഴുതന പഞ്ചായത്തിലെ ഡബ്ല്യൂ ഐപിആര്‍ 13.58 ആണ്. ഇവിടെ അവശ്യസര്‍വീസുകള്‍, തോട്ടം മേഖല എന്നിവക്ക് മാത്രമായിരിക്കും പ്രവര്‍ത്തന അനുമതി.

മുപ്പെയ്‌നാട്, വൈത്തിരി, മേപ്പാടി, നെന്മേനി, തരിയോട്, പടിഞ്ഞാറത്തറ, പനമരം, കല്‍പ്പറ്റ നഗരസഭ, അമ്ബലവയല്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഏതാനും വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു.

മുപ്പെയ്‌നാട് – 3,9,16 വാര്‍ഡുകള്‍, വൈത്തിരി -1,10,11 , മേപ്പാടി-3,5,8,11,18,20, നെന്മേനി – 2,5,8,9,11,14,23 , തരിയോട്- 6,12 , പടിഞ്ഞാറത്തറ-11,12,14 , പനമരം-8,9,12,13 , കല്‍പ്പറ്റ നഗരസഭ..21,22,27 , അമ്ബലവയല്‍ – 3,5,7,8,14, ബത്തേരി നഗരസഭ….1,5,8,15,31,32 വാര്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ലോക്ഡൗണ്‍. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച 42 വാര്‍ഡുകളില്‍ അവശ്യ സര്‍വീസുകള്‍ക്കും കാര്‍ഷിക ജോലികള്‍ 50 ശതമാനം ആളുകളെ വെച്ച്‌ നടത്താനും അനുമതിയുണ്ട്.

തൃശ്ശൂര്‍ ദേശമംഗലം പഞ്ചായത്തിലും പൂര്‍ണമായും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. തൃശൂര്‍ കോര്‍പ്പറേഷന്‍ ആറാം വാര്‍ഡ് കൊടുങ്ങല്ലൂര്‍ നഗരസഭ 5, 8, 9, 26 ,27, 33, 36, 39 കുന്നംകുളം 17, വടക്കാഞ്ചേരി 10, 12, 14, 15, 26, 31, 32, 34, 38 ഇരിങ്ങാലക്കുട 32, 33 ചാവക്കാട് 2, 6, 22, 23, 24, 25, 28, 30, 31, ചാലക്കുടി 4, 7, 11, 12, ഗുരുവായൂര്‍ 9, 18 എന്നിവിടങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഗുരുവായൂര്‍ ക്ഷേത്രനഗരിയിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആണ്.

എറണാകുളം ജില്ലയില്‍ പൂര്‍ണമായി അടച്ചിടുന്ന പഞ്ചായത്തുകളില്ല. പുതിയ കണക്ക് അനുസരിച്ച്‌ കുന്നത്തുനാട് ഐപിആര്‍ 9.39 ആണ്. പൈങ്ങോട്ടൂരില്‍ 9.19 ഉം ആണ്. അതേസമയം രോഗവ്യാപനം കൂടിയ ജില്ലയിലെ ഏതാനും പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരും. കല്ലൂര്‍ക്കാട് അഞ്ചാം വാര്‍ഡ്, മഞ്ഞല്ലൂര്‍ 12 വാര്‍ഡ്, പാറക്കടവ് മൂന്നാം വാര്‍ഡ് വടക്കേക്കര 18 വാര്‍ഡിലെ പട്ടികജാതി കോളനി എന്നിവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആണ്. കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.

ഇടുക്കിയില്‍ വണ്ടന്‍മേട് പഞ്ചായത്തിലെ 13 ആം വാര്‍ഡും രാജകുമാരി പഞ്ചായത്തിലെ 7,8 വാര്‍ഡുകളില്‍ രോഗ ബാധ കൂടിയ പ്രദേശങ്ങളുമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയത്. പാലക്കാട് അലനല്ലൂര്‍, ആലത്തൂര്‍ പ്രദേശങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൗണിലാകും. ആലപ്പുഴയില്‍ 5 നഗരസഭകളിലായി 10 വാര്‍ഡുകള്‍ ലോക്ഡൗണിലാകും.കോട്ടയത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട വാര്‍ഡുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Related Articles

Back to top button