LOCAL NEWSMALAPPURAM

ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ : ടാലന്റ് പബ്ലിക് സ്‌ക്കൂളില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വടക്കാങ്ങര : കേരളത്തിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുള്ള കുടുംബങ്ങള്‍ക്കായി മലര്‍വാടി, ടീന്‍ ഇന്ത്യ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍’ വിജ്ഞാനോല്‍സവത്തിന്റെ വടക്കാങ്ങര ടാലന്റ് പബ്ബിക് സ്‌കൂള്‍ തല ഉല്‍ഘാടനം സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹാമിദലിയെ രജിസ്റ്റര്‍ ചെയ്തു കൊണ്ട് മോറല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ കെ. ജാബിര്‍ നിര്‍വ്വഹിച്ചു.

നുസ്രത്തുൽ അനാം ട്രസ്റ്റ്‌ ചെയർമാൻ അനസ് അബ്ദുൽ ഖാദർ, സീനിയര്‍ അധ്യാപകന്‍ ടി അസീസ് മൗലവി, സ്‌കൂള്‍ മാനേജര്‍ ജൗഹറലി തങ്കയത്തിൽ, വടക്കാങ്ങര യൂണിറ്റ് ലിറ്റില്‍ സ്‌കോളര്‍ ജനറല്‍ കണ്‍വീനര്‍ ടി. ഷഹീര്‍ എന്നിവര്‍ സംബന്ധിച്ചു.അറിവിനൊപ്പം തിരിച്ചറിവുകൂടി നല്‍കുന്നതാണ് മലര്‍വാടി വിജ്ഞാനോത്സവമെന്ന് സംഘാടകര്‍ പറഞ്ഞു.മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി 15 ന് മുമ്പായി www.malarvadi.org എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയേണ്ടതാണ്.

Related Articles

Back to top button