BREAKING NEWSKERALA

ജയിലില്‍ കിടന്ന് കൊടിസുനിയുടെ സ്വര്‍ണ്ണ ക്വട്ടേഷന്‍; എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

കോഴിക്കോട്: രാഷ്ട്രീയ സമ്മര്‍ദങ്ങള്‍കൊണ്ടും പോലീസിന്റെ കാര്യക്ഷമമായ ഇടപെടലില്ലാത്തതുകൊണ്ടും വഴിമുട്ടിനിന്നുപോയ കൊടി സുനി പങ്കാളിയായ സ്വര്‍ണം തട്ടിയെടുക്കല്‍ ക്വട്ടേഷനുകളുള്‍പ്പെടെ എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കും.
കൊടി സുനി ജയിലില്‍നിന്ന് ആസൂത്രണംചെയ്ത കോഴിക്കോട് നല്ലളത്ത് വെച്ച് മൂന്നുകിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവം, സ്വര്‍ണംവിറ്റു മടങ്ങുന്നവരില്‍നിന്ന് തിരുനെല്ലിയില്‍വെച്ച് അഞ്ചുകോടിരൂപ കവര്‍ന്ന കേസ് എന്നിവയെല്ലാം പുനരന്വേഷിക്കും. 12 അംഗ ടീമാണ് രൂപവത്കരിച്ചത്. തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഡി.ഐ.ജി. അനൂപ് കുരുവിള ജോണിനെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സ്വര്‍ണക്കടത്തുകാരും കവര്‍ച്ചക്കാരും ഒരുപോലെ ക്വട്ടേഷന്‍സംഘങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം കള്ളക്കടത്ത് സ്വര്‍ണവും ഹവാലാപണവും തട്ടിയെടുക്കുന്ന സംഭവങ്ങളില്‍ രാഷ്ട്രീയക്വട്ടേഷന്‍ സംഘങ്ങള്‍കൂടെ പങ്കാളികളായതോടെ വലിയ ക്രമസമാധാനപ്രശ്‌നമായി മാറിയിരിക്കയാണ്.

Related Articles

Back to top button