BREAKING NEWSKERALALATEST

ജീവനൊപ്പം ജീവനോപാധികളും സംരക്ഷിക്കാനാണ് ഇളവുകളെന്ന് ആരോ​ഗ്യ മന്ത്രി; കൊവിഡ് അവലോകന യോഗം ഇന്ന്

ലോക്ക്ഡൗൺ ഇളവുകളിലെ മാനദണ്ഡങ്ങളെപറ്റിയുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേരും. കടകളിൽ പ്രവേശിക്കാൻ മൂന്നു തരം സർട്ടിഫിക്കറ്റുകളിൽ ഒന്ന് നിർബന്ധമാക്കിയതടക്കം യോഗത്തിൽ ചർച്ച ചെയ്യും. ജീവനൊപ്പം ജീവനോപാധികളും സംരക്ഷിക്കാനാണ് ഇളവുകൾ നൽകിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

കടകളിൽ പ്രവേശിക്കാൻ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തതിന്റെ രേഖ,ആർ.ടി.പി.സി. ആർ പരിശോധന ഫലം, കൊവിഡ് മുക്തി രേഖ എന്നിവയിൽ ഒരെണ്ണം നിർബന്ധമാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ ഈ വിഷയം ചർച്ചയാകും. ആൾക്കൂട്ടം ഒഴിവാക്കാൻ ഈ നിയന്ത്രണം ഉപകാരപ്പെടുമെന്നാണ് സർക്കാർ വിലയിരുത്തൽ.മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് പരിശോധിക്കുമെങ്കിലും പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് സൂചന.നിയന്ത്രണങ്ങൾ നിശ്ചയിക്കാനുള്ള WIPR പരിശോധനകളെക്കുറിച്ചും ഇന്നത്തെ യോഗം വിലയിരുത്തും.കൂടുതൽ ഇളവ് നൽകുമ്പോഴും മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്.

മൂന്നാം തരംഗം നേരിടാനുള്ള മുന്നൊരുക്കങ്ങളും ഇന്നത്തെ അവലോകന യോഗത്തിൽ ചർച്ച ചെയ്യും.അതേ സമയം വാരാന്ത്യ ലോക്ക്ഡൗൺ ഒരു ദിവസമാക്കിയതിന് ശേഷമുള്ള ആദ്യ ശനിയാഴ്ച്ച നിരത്തുകൾ സജീവമായിരുന്നു.

Related Articles

Back to top button