BREAKING NEWS

ജോര്‍ദാന്‍ തുറമുഖത്ത് വിഷവാതക ദുരന്തം; 10 മരണം, 251 പേര്‍ക്ക് പരുക്ക്

അമ്മാന്‍: ജോര്‍ദാനിലെ അഖാഖ തുറമുഖത്തുണ്ടായ വിഷവാതക ദുരന്തത്തില്‍ 10 മരണം. 251 പേര്‍ക്ക് പരുക്കേറ്റു. ചരക്കുനീക്കത്തിനിടെ, വിഷവാതകം നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളില്‍ നിന്നു വീണതാണ് അപകട കാരണം. സമീപവാസികളെ ഒഴിപ്പിച്ച് മേഖല പൂര്‍ണമായും അടച്ചു. വാതകചോര്‍ച്ച തടയാന്‍ ശ്രമം തുടരുകയാണെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
‘199 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കഴിയണം. ജനലുകളും വാതിലും അടച്ചുവെന്ന് ഉറപ്പുവരുത്തണം’ ആരോഗ്യപ്രവര്‍ത്തകന്‍ ജമാല്‍ ഒബൈദത്ത് പറഞ്ഞു. അപകടസ്ഥലത്തിന്റെ ഏറ്റവുമടുത്ത ജനവാസപ്രദേശം 25 കിലോമീറ്റര്‍ അകലെയാണെന്നു പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button