Uncategorized

ടൂള്‍കിറ്റ് കേസ്;പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പൊലീസ്‌
ആവശ്യപ്പെട്ടതനുസരിച്ചാണ് കോടതിയുടെ നടപടി.

കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ ത്യുന്‍ബ ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍ കിറ്റ് രൂപകല്‍പന ചെയ്തതിനാണ് 22കാരിയായ ദിഷ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരേ ഗ്രേറ്റ ത്യൂന്‍ബ രൂപീകരിച്ച ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാമ്പയിന്‍ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവര്‍ത്തകരിലൊരാളാണ് ദിഷ.

കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിലെ വീട്ടില്‍ നിന്നാണ് ദിഷയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഡല്‍ഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ബിരുദദാരിയായദിഷ രവി സ്വകാര്യ കമ്പനിയിലെ മാനേജരാണ്.

Related Articles

Back to top button