AUTOBUSINESSBUSINESS NEWSFOUR WHEELER

ടൊയോട്ട കിര്‍ലോസ്‌കര്‍ ഹൈഡ്രജന്‍ മൊഡ്യള്‍ വിതരണത്തിന്

തിരുവനന്തപുരം: കാര്‍ബണ്‍ ന്യുട്രല്‍ ലക്ഷ്യം മുന്നില്‍ കണ്ട് ഇന്ധനമലിനീകരണം കുറയ്ക്കുവാനായി ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വിതരണം ചെയ്യാനൊരുങ്ങി ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍സ്. ഇലക്ട്രോണിക് വാഹന നിര്‍മ്മാതാക്കളിലെ മുന്‍നിരയിലുള്ള ടൊയോട്ട കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനും ഇന്ധനത്തിന് സമാന്തരമായി ഇതര ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുവാനും ഇതുവഴി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി സാധ്യത പഠനത്തിനായി ഒരു ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ അശോക് ലെയ്‌ലാന്‍ഡിന് കൈമാറുന്നു.
ആഗോളതലത്തില്‍ ചൈന, ജപ്പാന്‍, യൂറോപ്പ്, വടക്കേ അമേരിക്ക മുതലായ രാജ്യങ്ങളില്‍ ഫ്യുവല്‍ സെല്ലുകളുടെ ഉപയോഗം വാഹനങ്ങളില്‍ വര്‍ദ്ധിപ്പിക്കുവാന്‍ ടൊയോട്ട വിവിധ സംരംഭങ്ങള്‍ നടപ്പിലാക്കും, കൂടാതെ ഇന്ത്യയിലും കൊമേര്‍ഷ്യല്‍ ‘ഓ ഇ എം’ ഉപയോഗിച്ച് എഫ് സി ബസ്സുകള്‍ നിര്‍മ്മിക്കും . 2050ഓടെ കാര്‍ബണ്‍ ന്യുട്രാലിറ്റിയില്‍ എത്തുവാനും , 2035ഓടെ പൂജ്യത്തിലെത്തിക്കാനുമാണ് ലക്ഷ്യം.

Related Articles

Back to top button