ചെന്നൈ: തമിഴ്നാട്ടില്‍ പടക്കകടയ്ക്ക് തീപിടിച്ച് 5 മരണം. പത്തു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തമിഴ്നാട് കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കള്ളക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പടക്കകടയ്ക്കു സമീപത്തെ ബേക്കറിയില്‍നിന്ന് തീ പടര്‍ന്നതാണ് അപടകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ദീപാവലി കണക്കിലെടുത്തു വന്‍തോതില്‍ പടക്കങ്ങള്‍ കടയില്‍ സൂക്ഷിച്ചിരുന്നു. അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
16 Less than a minute