BREAKING NEWSLATESTWORLD

തായ് വാന്‍ അതിര്‍ത്തിയിലും ചൈനീസ് പടയൊരുക്കം

തായ്‌പെയ്: ചൈനയുടെ സാമ്രാജ്യത്വ ദാഹം അവസാനിക്കുന്നില്ല. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരന്തരം കലാപം ഉയര്‍ത്തുന്നതിനൊപ്പം ദ്വീപ് രാജ്യമായ തായ് വാനിലും ചൈന കടന്നു കയറ്റം തുടരുകയാണ് . അടുത്തിടെ അത് രൂക്ഷമായി. അതിര്‍ത്തിയിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് 56 ചൈനീസ് യുദ്ധവിമാനങ്ങളാണ് തിങ്കളാഴ്ച കടന്നുകയറിയത്. ഇത്തരം ‘നിരുത്തരവാദപരമായ പ്രകോപനപ്രവര്‍ത്തനങ്ങള്‍’ അവസാനിപ്പിക്കാന്‍ തായ്വാന്‍ ബീജിംഗിനോട് ആവശ്യപ്പെട്ടു. 36 യുദ്ധവിമാനങ്ങളും 12 എച്ച് -6 ആണവ ശേഷിയുള്ള ബോംബറുകളും മറ്റ് നാല് വിമാനങ്ങളുമാണ് തായ് വാന്റെ തെക്കുപടിഞ്ഞാറന്‍ വ്യോമ പ്രതിരോധം ഭേദിച്ച് കടന്നത്.
തായ് വാന്‍ കടലിടുക്കിലെ സമാധാനത്തിന്റെയും സുസ്ഥിരതയുടെയും അവസ്ഥയെ ബീജിംഗ് ഗുരുതരമായി തകര്‍ക്കുന്നുവെന്ന് തായ് വാന്‍ മെയിന്‍ലാന്‍ഡ് അഫയേഴ്സ് കൗണ്‍സില്‍ (MAC) ആരോപിച്ചു.
‘ബീജിംഗ് അധികാരികള്‍ സമാധാനപരവും നിരുത്തരവാദപരവുമായ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ MAC വക്താവ് ചിയു ചുയി-ചെംഗ് പ്രസ്താവനയില്‍ പറഞ്ഞു.’
തായ് വാന്‍ കടലിടുക്കിന്റെ ഇരുവശവും സംഘര്‍ഷമുണ്ടാക്കുന്നതില്‍ ചൈനയാണ് കുറ്റക്കാരന്‍, അത് പ്രാദേശിക സുരക്ഷയെയും നിലവിലുള്ള ക്രമങ്ങളേയും കൂടുതല്‍ ഭീഷണിപ്പെടുത്തുന്നു,’ തായ് വാന്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വയംഭരണാധികാരമുള്ള ജനാധിപത്യരാഷ്ട്രമായ തായ് വാന്‍ ചൈനയുടെ നിരന്തരമായ ആക്രമണ ഭീഷണിയിലാണ്. തായ് വാന്‍ ചൈനയുടെ പ്രദേശമാണെന്നും ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കുമെന്നുമാണ് ചൈനയുടെ നിലപാട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, തായ് വാനിലെ പ്രതിരോധ മേഖലയിലേക്ക് വലിയ വെല്ലുവിളികളാണ് ചൈന ഉയര്‍ത്തുന്നത്. 38 ചൈനീസ് യുദ്ധവിമാനങ്ങള്‍ വെള്ളിയാഴ്ച തായ് വാനിലെ നിയന്ത്രിത മേഖല ലംഘിച്ച് പറന്നിരുന്നു.
അതിനുശേഷം ശനിയാഴ്ചയും 39 വിമാനങ്ങള്‍ നടത്തിയ മറ്റൊരു കടന്നുകയറ്റം യു എസിന്റെ വിമര്‍ശനത്തിന് ഇടയാക്കി. ബീജിംഗിന്റെ ‘പ്രകോപനപരമായ’ നീക്കങ്ങളില്‍ അമേരിക്ക വളരെ ആശങ്കാകുലരാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. തായ് വാനെതിരായ സൈനിക, നയതന്ത്ര, സാമ്പത്തിക സമ്മര്‍ദ്ദവും ബലപ്രയോഗവും അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ബീജിംഗിനോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നതായും യു എസ പറഞ്ഞു.
തായ്‌പേയ്ക്ക് ആയുധങ്ങള്‍ വില്‍ക്കുക, യുദ്ധക്കപ്പലുകള്‍ തായ് വാന്‍ കടലിടുക്കിലേക്ക് അയക്കുക തുടങ്ങിയ ‘പ്രകോപനപരമായ’ പ്രവര്‍ത്തനങ്ങളിലൂടെ വാഷിംഗ്ടണ്‍ ‘അങ്ങേയറ്റം തെറ്റായതും നിരുത്തരവാദപരവുമായ സൂചനകള്‍ നല്‍കിയതായി ചൈന ആരോപിക്കുന്നു.
‘യുഎസ് അതിന്റെ തെറ്റുകള്‍ തിരുത്തണം,’ തായ് വാന്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന വിഘടനവാദ ശക്തികളെ ശക്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുക,’ ചൈനീസ് വക്താവ് ഹുവ ചുന്‍യിംഗ് പറഞ്ഞു.

Related Articles

Back to top button