BREAKING NEWSKERALALATEST

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം

തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം.ചാല മാര്‍ക്കറ്റിലുള്ള കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയിലാണ് തീപ്പിടിത്തമുണ്ടാത്. ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ മാര്‍ക്കറ്റിലെ കടകളൊക്കെ ഇന്ന് രാവിലെ മുതല്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തീപ്പിടിത്തമുണ്ടായ കട തുറന്നിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും തീ പടരാനുള്ള സാധ്യത തടഞ്ഞിട്ടുണ്ടെന്നാണ് വിവരം.
ഫയര്‍ ഫോഴ്‌സിന്റെ വിവിധ യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.
ഗാന്ധി പാര്‍ക്കിന് പിന്‍വശത്ത് ചാലമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്തുള്ള മഹാദേവ് ടോയ്‌സ് സെന്ററെന്ന കടയുടെ ഏറ്റവും മുകളിലത്തെ നിലയിലാണ്. തീപ്പിടിത്തമുണ്ടായിട്ടുള്ളത്. തിരുവനന്തപുരം മേയറടക്കം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടില്ല.

Related Articles

Back to top button