LATESTNATIONALTOP STORY

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുമതി

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ സുപ്രിംകോടതിയുടെ അനുമതി. ഓക്സിജൻ ഉത്പാദനത്തിന് വേണ്ടി മാത്രമാകണം പ്രവർത്തനമെന്ന് സുപ്രിംകോടതി എടുത്തുപറഞ്ഞു.

രാജ്യത്തെ ഓക്സിജൻ ക്ഷാമം കണക്കിലെടുത്താണ് സുപ്രിംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം. രാഷ്ട്രീയ കലഹങ്ങൾ മാറ്റിവയ്ക്കണമെന്നും കോടതിയെന്ന നിലയിൽ സഹായിക്കാനാണ് ശ്രമമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

ഓക്സിജൻ പ്ലാന്റിന് ജൂലൈ പതിനഞ്ച് വരെയാണ് അനുമതി. ആവശ്യമെങ്കിൽ കാലാവധി നീട്ടി നൽകും. ഓക്സിജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങും മുൻപ് സുരക്ഷാ ഓഡിറ്റ് നടത്തണം. ഇതിനായി തൂത്തുക്കുടി ജില്ലാ കളക്ടർ അധ്യക്ഷനായി സമിതി രൂപീകരിച്ചു.

Related Articles

Back to top button