LATESTNATIONALTOP STORY

തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശന വേളയില്‍ ഗോവ കോണ്‍ഗ്രസില്‍ കൂട്ടരാജി

ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തുന്നതിനിടെ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ കൂട്ടരാജിയും സഖ്യത്തെ ചൊല്ലി ആശയകുഴപ്പവും. അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കാന്‍ സാധ്യതയുള്ള നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഗൗരവത്തില്‍ കാണുന്നില്ലെന്നാണ് രാജിവെച്ച നേതാക്കളുടെ ആരോപണം.

പോര്‍വോറിം നിയമസഭാ മണ്ഡലത്തിലെ ഒരു കൂട്ടം നേതാക്കള്‍ വെള്ളിയാഴ്ച രാവിലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. സ്വതന്ത്ര എംഎല്‍എ രോഹന്‍ ഖൗണ്ടയെ നേതാക്കള്‍ പിന്തുണയ്ക്കും. ഗോവയില്‍ നിന്നുള്ള മുതിര്‍ന്ന തോവ് മൊറീനോ റിബെലോ രാജി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് മറ്റൊരു തിരിച്ചടിയായി.

ഗോവ ഫോര്‍വാര്‍ഡ് പാര്‍ട്ടി (ജിഎഫ്പി)യുമായി സഖ്യമുണ്ടാക്കിയതിനെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരിക്കെയാണ് കൂട്ടരാജികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

‘വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പില്‍ ഗൗരത്തോടെ മത്സരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് താല്‍പ്പര്യമില്ലെന്ന് തോന്നുന്നു. നേതാക്കളുടെ മനോഭാവം കണ്ടാല്‍ അങ്ങനെയാണ് തോന്നുക’ മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായ ഗുപേഷ് നായിക് പറഞ്ഞു

Related Articles

Back to top button