BREAKING NEWSKERALALATEST

തെറ്റ് തിരുത്തണം, 2500 രൂപ അടയ്ക്കണം; നടിക്ക് മറുപടിയുമായി ബാര്‍ കൗണ്‍സില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അതീജിവിതയുടെ പരാതിക്ക് മറുപടിയുമായി ബാര്‍ കൗണ്‍സില്‍. പരാതിയില്‍ നിരവധി തെറ്റുകളുണ്ട്. അവ തിരുത്തി രേഖാമൂലം സമര്‍പ്പിക്കണം. 2500 രൂപ ഫീസടച്ച് പരാതി നല്‍കിയാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു.
ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്നാണ് നടി നല്‍കിയ പരാതി. കോടതി ഉത്തരവ് നിലനില്‍ക്കെ സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച സ്വാധീനിച്ചെന്നും രാമന്‍പിള്ളയുടെ ഓഫീസില്‍ വച്ച് ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. കേസില്‍ 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷക സംഘമാണെന്നും അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും അതിജീവിത ബാര്‍ കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Related Articles

Back to top button