BOLLYWOODENTERTAINMENTLATEST

നടി പായല്‍ ഘോഷിന് നേരെ മുഖംമൂടി സംഘത്തിന്റെ ആസിഡ് ആക്രമണം

മുംബൈ: മരുന്ന് വാങ്ങിക്കാനായി കടയിലെത്തിയ തനിക്ക് നേരെ മുഖംമൂടിയിട്ട ആളുകളുടെ ആക്രമണമുണ്ടായെന്ന് നടി പായല്‍ ഘോഷ്. തനിക്ക് പരിക്കേറ്റുവെന്നും നടി പറയുന്നു. നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നുകള്‍ വാങ്ങി മടങ്ങവെയാണ് സംഭവമെന്ന് നടി പറയുന്നു.
ഞായറാഴ്ച രാത്രി 10 നായിരുന്നു സംഭവം. മരുന്നുവാങ്ങിയ ശേഷം വീട്ടിലേക്ക് പോകാന്‍ കാറില്‍ കയറുമ്പോള്‍ മുഖംമൂടി ധരിച്ച പുരുഷന്‍മാര്‍ ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. അവരുടെ കയ്യില്‍ ആസിഡ് കുപ്പികളുമുണ്ടായിരുന്നു. ഞാന്‍ ഉറക്കെ കരഞ്ഞപ്പോള്‍ അവര്‍ പിന്‍മാറി എന്നും നടി പറയുന്നു.
‘ഓര്‍ക്കുമ്പോള്‍ അതിയായ ഭയം തോന്നുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പോലീസില്‍ പരാതിപ്പെടും’ നടി പറഞ്ഞു.
സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്ത് വന്നതോടെയാണ് പായല്‍ ഘോഷ് ശ്രദ്ധ നേടുന്നത്. ഇത് സംബന്ധിച്ച് പായല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Related Articles

Back to top button