BREAKING NEWSKERALALATEST

നാളികേര വികസന ബോര്‍ഡിന് പുതിയ വൈസ് ചെയര്‍മാന്‍

കൊച്ചി : നാളികേര വികസന ബോര്‍ഡിന്റെ പുതിയ വൈസ് ചെയര്‍മാനായി കേരളത്തില്‍ നിന്നുള്ള കെ.നാരായണന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. നാളികേര കൃഷിയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിലവില്‍ നാളികേര വികസന ബോര്‍ഡ് അംഗം കൂടിയാണ്.
മലപ്പുറം ജില്ലയിലെ ഒഴൂര്‍ എ.എം. യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു. രണ്ടു തവണ ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റും നിലവില്‍ സംസ്ഥാന സമിതി അംഗവും കൂടിയാണ്.

Related Articles

Back to top button