BREAKING NEWSKERALALATEST

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതി വിധി ഇന്ന് 

ന്യൂഡൽഹി: നിയമസഭയിലെ കയ്യാങ്കളിക്കേസിൽ ഇന്ന് സുപ്രീം കോടതി വിധി പറയും. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ വസ്തുക്കൾ തല്ലിത്തകർക്കുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളതെന്നും അതിൽ എന്ത് പൊതുതാൽപര്യമാണെന്നും അടക്കമുള്ള രൂക്ഷ പരാമർശനങ്ങൾ കേസ് പരി​ഗണിക്കവെ സുപ്രീംകോടതിയിൽ നിന്ന് വന്നിരുന്നു.

കേസ് തീർപ്പാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ച ഉത്തരവിനെതിരെ നൽകിയ ഹർജിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെ‍‍ഞ്ച് പരിഗണിക്കുന്നത്. കേസ് പിൻവലിക്കാൻ സർക്കാരിനു സാധിക്കില്ലെന്നും പൊതുമുതൽ നശിപ്പിച്ച എംഎൽഎമാർക്കു മാപ്പു കൊടുക്കില്ലെന്നും  കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കടുത്ത വാദപ്രതിവാദങ്ങൾക്ക് വേദിയാകുന്ന കോടതിമുറിയിലെ വസ്തുക്കൾ നശിപ്പിച്ചാൽ അതിന് ന്യായീകരണമുണ്ടോ? സഭയിൽ ഒരു എംഎൽഎ റിവോൾവറുമായി എത്തി വെടിവച്ചാൽ, അതിൽ സഭയ്‌ക്കാണ് പരമാധികാരം എന്ന് പറയുമോന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചിരുന്നു. സഭാചട്ടങ്ങളുടെ പരിധിയിലാണ് ഇത്തരം കേസുകൾ വരികയെന്ന് കേരളം വാദം ഉന്നയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ച് ഇക്കാര്യങ്ങളിൽ വിശദമായ പരാമർശങ്ങൾ കോടതി ഉത്തരവിൽ ഉണ്ടാവുമെന്നാണ് സൂചന.

Related Articles

Back to top button