KERALALATEST

‘നീയൊക്കെ എന്റെ മുന്നിലുണ്ടായിരുന്നെങ്കില്‍ ചൂരല്‍ വച്ച് അടിച്ചേനെ’; സഹായം ചോദിച്ച് വിളിച്ച പത്താം ക്ലാസുകാരനോട് കയര്‍ത്ത് മുകേഷ്

കൊല്ലം: സഹായം ചോദിച്ച് വിളിച്ച പത്താം ക്ലാസുകാരനായ കുട്ടിയോട് കയര്‍ത്ത് സംസാരിച്ച് കൊല്ലം എം.എല്‍.എ മുകേഷ് വിവാദത്തില്‍. കൂട്ടുകാരന്‍ നമ്പര്‍ നല്‍കിയതനുസരിച്ച് പാലക്കാട് ഒറ്റപ്പാലത്ത് നിന്നു സഹായം ചോദിച്ച് വിളിച്ച കുട്ടിയോടാണ് നടന്‍ ദേഷ്യപ്പെട്ട് സംസാരിച്ചത്.

പാലക്കാട് നിന്നും കൊല്ലം എം.എല്‍.എയായ തന്നെ വിളിക്കേണ്ട ഒരു കാര്യവുമില്ലെന്നും പാലക്കാട്ടെ എം.എല്‍.എയെയല്ലേ വിളിക്കേണ്ടതെന്നും മുകേഷ് കുട്ടിയോട് ചോദിക്കുന്നു. താന്‍ പത്താം ക്‌ളാസിലാണ് പഠിക്കുന്നതെന്നും ഒരു സഹായം ചോദിച്ച് വിളിച്ചതാണെന്ന് പറഞ്ഞിട്ടും കുട്ടിയോട് മുകേഷ് ദേഷ്യപ്പെട്ടു. സ്വന്തം എം.എല്‍.എ മരിച്ച് പോയതുപോലെയാണല്ലോ എന്നെ വിളിക്കുന്നതെന്നും പിള്ളേര്കളിയാണല്ലോ എന്നും പറയുന്നുണ്ട്.

സ്വന്തം എം.എല്‍.എ ആരെന്നറിയാത്ത പത്താംക്‌ളാസില്‍ പഠിക്കുന്ന നിന്നെ മുന്നിലുണ്ടായിരുന്നെങ്കില്‍ ചൂരല്‍ കൊണ്ട് അടിച്ചേനെ എന്നാണ് മുകേഷ് പറഞ്ഞത്. അത്യാവശ്യമായ മീറ്റിംഗില്‍ ഇരിക്കുമ്‌ബോള്‍ ആറ് തവണ കുട്ടി വിളിച്ചതാണ് മുകേഷ് ദേഷ്യപ്പെടാന്‍ ഇടയായത്.

Related Articles

Back to top button