BREAKING NEWSLATESTNATIONAL

പരിശോധനയ്ക്കിടെ തിഹാര്‍ ജയിലില്‍ തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി

ന്യൂഡല്‍ഹി: അധികൃതര്‍ പരിശോധനയ്ക്ക് എത്തുന്ന വിവരമറിഞ്ഞ് തിഹാര്‍ ജയിലില്‍ തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി. ജനുവരി അഞ്ചിനാണ് സംഭവമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച തടവുകാരന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജയില്‍ നമ്പര്‍ ഒന്നിലെ തടവുകാരനാണ് ഫോണ്‍ വിഴുങ്ങിയത്.
സെല്ലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധനയ്ക്കായി എത്തിയത്. പരിശോധന ആരംഭിച്ചതോടെ തടവുകാരന്‍ കൈവശമുള്ള ഫോണ്‍ വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വിഴുങ്ങിയ ഫോണ്‍ തടവുകാരന്റെ വയറ്റില്‍ തന്നെയാണുള്ളതെന്നാണ് ജയില്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയതായി തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചിരുന്നു. തടവുകാരന്റെ ആരോഗ്യനില ഇതുവരെ തൃപ്തികരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
തടവുകാര്‍ക്ക് തിഹാര്‍ ജയിലില്‍ സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്നുവെന്ന ആരോപണം ശക്തമായിരിക്കെയാണ് പരിശോധന നടന്നത്. തടവുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ ജയിലില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തടവുകാരെ വഴിവിട്ട് സഹായിച്ച സംഭവങ്ങളില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ തിഹാര്‍ ജയിലിലെ 40 ലധികം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊടും ക്രിമിനലുകളടക്കമുള്ള തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലാണ് തിഹാര്‍.

Related Articles

Back to top button