KERALALATEST

പി. ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാനായി നിയമിതനായി

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ റസിഡന്റ് വൈസ് ചെയര്‍മാനായി പി. ശ്രീരാമകൃഷ്ണന്‍ നിയമിതനായി. 2016 മുതല്‍ 2021 വരെ കേരള നിയമസഭാ സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണന്‍, പ്രവാസി മലയാളികള്‍ക്കായി ലോക കേരള സഭ എന്ന പൊതുവേദി യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം പിന്നീട് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ (ഡബ്ല്യൂ.എഫ്.ഡി.വൈ) ഏഷ്യാ പെസഫിക് കോഓഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം ഡി.വൈ.എഫ്.ഐ മുഖപത്രമായ യുവധാരയുടെ മാനേജിംഗ് എഡിറ്ററായിരുന്നു.

Related Articles

Back to top button