BREAKING NEWSKERALALATEST

പ്രതിപക്ഷ നേതാവ് കേന്ദ്രസര്‍ക്കാരിന്റെ വക്കാലത്ത് എടുക്കുന്നത് എന്തിന്?; വിമര്‍ശിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് എന്തിനാണ് കേന്ദ്രസര്‍ക്കാരിന്റെ വക്കാലത്ത് എടുക്കുന്നതെന്നും അദ്ദേഹം ഉന്നയിക്കുന്നത് അനാവശ്യ വിമര്‍ശനമാണെന്നും റിയാസ് പറഞ്ഞു.
ദേശീയ പാതയിലെ ശോച്യാവസ്ഥയ്ക്ക് കേന്ദ്രത്തെ വിമര്‍ശിക്കുന്നതിന് പകരം പ്രതിപക്ഷ നേതാവ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെ പഴിക്കുകയാണ്. ദേശീയപാത അതോറിറ്റിക്കും കേന്ദ്രസര്‍ക്കാരിനും വക്കാലത്തെടുക്കുകയാണ് പ്രതിപക്ഷ നേതാവ്. ബിജെപി നേതാവ് എംടി രമേശും പ്രതിപക്ഷ നേതാവ് പറഞ്ഞ അതേ വാദങ്ങള്‍ ഏറ്റുപിടിച്ചത് തന്റെ വിമര്‍ശനങ്ങള്‍ ശരിവയ്ക്കുകയാണെന്നും റിയാസ് പറഞ്ഞു.
ഒറ്റപ്പെട്ട വിഷയങ്ങളാണിപ്പോള്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുന്നത്. മഴക്കാലത്തിന് മുമ്പേ എല്ലാവര്‍ഷവും നടക്കുന്നതുപോലെ ഇത്തവണയും അറ്റകുറ്റപ്പണികള്‍ നടന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ പ്രീ മണ്‍സൂണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ വൈകിയെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ച കണക്കുകളെല്ലാം തെറ്റാണെന്നും റിയാസ് പറഞ്ഞു.

Related Articles

Back to top button