BREAKING NEWSKERALALATEST

ബുറേവി ശക്തി കുറഞ്ഞു; സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, 10 ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞd ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമര്‍ദമായി തെക്കന്‍ കേരളത്തിലെത്തുമെന്ന് കലാവസ്ഥ വകുപ്പ്. ഇതോടെ കേരളത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന റെഡ്, ഓറഞ്ച് അലേര്‍ടട്ടുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. എന്നാല്‍ തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ 10 ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ 40 കിലോ മീറ്ററിലേറെ വേഗതയില്‍ കാറ്റു വീശാനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെയാകും കേരളത്തിലെത്തുകയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിലൂടെ സഞ്ചരിച്ച് കാറ്റ് അറബിക്കടലിലേക്കു കടക്കും.സംസ്ഥാനത്തെത്തുമ്പോള്‍ മണിക്കൂറില്‍ പരമാവധി40 കിലോമീറ്ററില്‍ താഴെയാകും വേഗം. അതേസമയം കടലില്‍ പോകുന്നത് പൂര്‍ണമായും വിലക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത കൈവിടാതെയാണ് സംസ്ഥാനം എല്ലാ മുന്നൊരുക്കങ്ങളും തുടരുന്നത്.

Related Articles

Back to top button