BREAKING NEWSLATESTNATIONAL

ബോട്ടില്‍ ക്യൂബയിലേക്ക് രക്ഷപ്പെടുന്നതിനിടെ മെഹുല്‍ ചോക്‌സി പിടിയില്‍

സെയ്ന്റ് ജോണ്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപായ ഡൊമിനക്കയില്‍ പിടിയില്‍. ബോട്ടില്‍ ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രാദേശിക പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ചോക്‌സിക്കെതിരേ ഇന്റര്‍പോള്‍ ‘യെല്ലോ കോര്‍ണര്‍’ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ആന്റിഗ്വയില്‍ നിന്ന് ഞായറാഴ്ച മുതല്‍ ചോക്‌സിയെ കാണാതായതായി പോലീസും അദ്ദേഹത്തിന്റെ അഭിഭാഷകനായ വിജയ് അഗര്‍വാളും പറഞ്ഞിരുന്നു.
നിലവില്‍ ഡൊമിനക്കയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ(സി.ഐ.ഡി) കസ്റ്റഡിയിലുള്ള അദ്ദേഹത്തെ ആന്റിഗ്വ പോലീസിനു കൈമാറാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചോക്‌സി രാജ്യംവിട്ടതായി വിശ്വസനീയമായ വിവരങ്ങളൊന്നുമില്ലെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2017ല്‍ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുപിന്നാലെ കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്‌സി, അവിടത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button