BUSINESSBUSINESS NEWS

ബോഡി ഷോപ്പിന്റെ പുതിയ സ്‌റ്റോര്‍ ലുലുമാളില്‍

തിരുവനന്തപുരം: ബ്രിട്ടീഷ് സുഗന്ധവ്യഞ്ജന കമ്പനിയായ ബോഡിഷോപ്പിന്റെ പുതിയ സ്‌റ്റോര്‍ തിരുവനന്തപുരത്ത് ലുലു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബോഡിഷോപ്പിന്റെ തിരുവനന്തപുരത്തെ രണ്ടാമത്തെ സ്‌റ്റോര്‍ ആണിത്. മലങ്കര അവന്യുവിനാണ് ആദ്യ സ്‌റ്റോര്‍.
100 ശതമാനം വെജിറ്റേറിയന്‍ ഉല്‍പ്പനങ്ങള്‍ എന്നതാണ് ബോഡി സ്‌റ്റോര്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രത്യേകത. ചര്‍മ്മസൗഹൃദ ഉല്‍പ്പനങ്ങളാണിവ. ചര്‍മ സംരക്ഷണം, ബാത്ത് ആന്‍ഡ് ബോഡി, മേയ്ക്ക് അപ്പ്, കേശസംരക്ഷണം, സുഗന്ധ വസ്തുക്കള്‍ തുടങ്ങി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉള്ള എല്ലാവിധ സുഗന്ധദ്രവ്യങ്ങളും ഇവിടെ ലഭ്യമാണ്. ബോഡി ഷോപ്പിലെ കസ്റ്റമര്‍ ലോയല്‍റ്റി പ്രോഗ്രാം ശ്രദ്ധേയമാണ്. അംഗങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങളും വര്‍ഷത്തോളം നീണ്ടുനില്ക്കുന്ന ഇളവുകളും, അംഗങ്ങള്‍ക്കു പ്രത്യേക ഓഫറുകളും എന്നിവയെല്ലാം ലോയല്‍റ്റി സ്‌കീമില്‍ ഉണ്ട്.

Related Articles

Back to top button