ENTERTAINMENTMALAYALAM

മലയാളത്തിലെ ആദ്യ സോംബി ചിത്രം ‘രാ’ റിലീസിന് തയ്യാറെടുക്കുന്നു

മലയാളത്തിലെ ആദ്യ സോംബി ചിത്രം ‘രാ’ പ്രേക്ഷകരിലേക്ക്. ചിത്രത്തിന്റെ സ്‌നീക് പീക്ക് പുറത്തുവിട്ടു. പാട്ടും ഡാന്‍സും കോമഡിയും ഒന്നുമില്ലാതെ, ഭയം എന്നതിനെ മാത്രമായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക. മലയാള സിനിമയില്‍ ഇതുവരെ പരിക്ഷീച്ചിട്ടില്ലാത്ത ഒരു മേഖലയാണ് സോംബി ചിത്രങ്ങള്‍.’നൈറ്റ്ഫാള്‍ പാരനോയ’ എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങുന്ന ചിത്രമാണ് ‘രാ’. തമിഴില്‍ ‘ബ്രഹ്മപുരി’ എന്ന ഹൊറര്‍ ചിത്രവും, ആമസോണ്‍ റിലീസിന് തയ്യാറെടുക്കുന്ന ‘സണ്ടാളകര്‍’ എന്ന ത്രില്ലര്‍ ചിത്രവും ഒരുക്കിയ കൊച്ചിക്കാരനായ കിരണ്‍ മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം ‘എസ്ര’യുടെ സഹരചയിതാവായ മനു ഗോപാലാണ് രചന. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബുബേക്കര്‍ ആണ് നിര്‍മ്മാണം.

Related Articles

Back to top button