BREAKING NEWSLATESTNATIONAL

മഹാരാഷ്ട്രയില്‍ ഇന്ന് ഷിന്‍ഡെ സര്‍ക്കാര്‍ വിശ്വാസം തെളിയിക്കണം

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടും. രാവിലെ 11 മണിയോടെ പ്രത്യേക സഭ സമ്മേളനം ചേര്‍ന്നാണ് വോട്ടെടുപ്പ്. ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച സാഹചര്യത്തില്‍ അനായാസം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും ശിവസേനാ വിമതരും. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് കിട്ടിയിരുന്നു. പുതിയ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറാണ് നടപടികള്‍ നിയന്ത്രിക്കുക.
ഏറെ നാടകീയതയ്‌ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേ മഹാരാഷ്ട്രയുടെ 20ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏക്‌നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസും രാത്രി 7.30 ന് രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഫട്‌നാവിസ് പിന്നീട് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സ്ഥാനമേല്‍ക്കുകയായിരുന്നു. ബാല്‍ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിന്‍ഡേയുടെ സത്യപ്രതിജ്ഞ.

Related Articles

Back to top button