BREAKING NEWSKERALALATEST

മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ട; മുന്നറിയിപ്പില്ലാതെ ഡാം തുറക്കില്ല; മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ കേരളീയ സമൂഹത്തിന് ആശങ്കവേണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. മുന്നറിയിപ്പില്ലാതെ അണണക്കെട്ട തുറന്നു ജലം ഒഴുക്കില്ലെന്നും എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചിരുന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തേക്കാള്‍ കൂടുതല്‍ ജലം തുറന്നുവിടുന്നു എന്ന് ഉറപ്പാക്കണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം.

ഇടുക്കിയിലടക്കം കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമായി. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേറെയായി. വൃഷ്ടിപ്രദേശത്തെ മഴ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നു. ഇടുക്കിയിലും സമാനസ്ഥിതിയിലാണ്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ജലവിതാനം നിയന്ത്രിക്കാനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും തമിഴ്നാട് മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button