KERALALATEST

മോൻസൺ മാവുങ്കൽ വിഷയം; നിയമോപദേശം തേടി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

മോൻസൺ മാവുങ്കൽ വിഷയത്തിൽ നിയമോപദേശം തേടി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകുന്നതിനെ കുറിച്ചാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നിയമോപദേശം തേടിയത്. കൊച്ചിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നാണ് കെ സുധാകരൻ നിയമോപദേശം തേടിയത്.

വ്യാജ ചികിത്സ നൽകിയതിൽ കേസ് നൽകണമോയെന്ന കാര്യം ആലോചനയിൽ. മോൻസൺ തന്റെ പേര് ദുരുപയോഗം ചെയ്‌ത്‌ പണം തട്ടിയോ എന്ന് പരിശോധിക്കും. ഇതിന് പുറമേ തന്റെ പേര് പരാമർശിച്ചതിന് പരാതിക്കാരനായ അനൂപിന് എതിരെ മാനനഷ്ടത്തിനും പരാതി നൽകും. ഒരാഴ്ച്ചയ്ക്കകം നടപടിയുണ്ടാവുമെന്നാണ് സൂചന. കേസിന്റെ പുരോഗതി വിലയിരുത്തി പരാതി നൽകിയാൽ മതിയെന്നാണ് നിയമോപദേശം. അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയും കേസ് നൽകിയേക്കും.

ഇത് സംബന്ധിച്ച് സുധാകരൻ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണ്. മോൻസൺ മാവുങ്കലിനെതിരായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഇയാൾക്ക് സുധാകരനുമായുള്ള ബന്ധത്തെ സാധൂകരിക്കുന്ന ചിത്രങ്ങളും ഓഡിയോക്ലിപ്പും പുറത്ത് വന്നിരുന്നു. എന്നാൽ മോൻസണുമായി തനിക്ക് പണമിടപാട് ബന്ധമില്ലെന്നും ചികിത്സാർത്ഥം മോൻസണെ കണ്ടിട്ടുണ്ടെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം.

Related Articles

Back to top button