BUSINESSMARKET

മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റുകളെ പങ്കാളികളാക്കി നെസ്ലെ ഇന്ത്യ

കൊച്ചി: ദീപാവലിയില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് നെസ്ലെ ഇന്ത്യ. ഇത്തവണ ദീപാവലിക്ക് രണ്ട് ഉത്സവ ഗ്രീറ്റിംഗ് പായ്ക്കുകളാണ് മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റുകളുമായി (എംഎഫ്പിഎ) ചേര്‍ന്ന്
നെസ്ലെ ഇന്ത്യ നിര്‍മ്മിച്ചത്. ഉത്സവ ഗ്രീറ്റിംഗ് പാക്കുകളില്‍ മഞ്ജിഭായ് രമണി, മനോജ് ഭിംഗരെ എന്നീ രണ്ട് കലാകാരന്മാരുടെ കലാസൃഷ്ടികളാണ് നെസ്ലെ ഇന്ത്യ ഉള്‍പെടുത്തിയിരുന്നത്.
ദീപാവലി സീസണില്‍ മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റുകളുടെ കഴിവിനെ പ്രശംസിക്കാന്‍ ഈ സഹകരണം വഴിയൊരുക്കും. എംഎഫ്പിഎ ആര്‍ട്ടിസ്റ്റുകളുടെ കലാസൃഷ്ടികള്‍ നെസ്ലെ ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ വ്യക്തിഗത ആശംസാ കാര്‍ഡുകളായി രാജ്യത്തുടനീളം ഉപയോഗിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും നെസ്ലെ ഇന്ത്യയുടെ കണ്‍ഫെക്ഷനറി ഡയറക്ടര്‍ രൂപാലി രത്തന്‍ പറഞ്ഞു.

Related Articles

Back to top button