AUTO

യമഹ പ്രീമിയം റീട്ടെയില്‍ മേഖല ശക്തമാക്കുന്നു; ബ്ലു സ്‌ക്വയറിന്റെ 25ാമത് ഔട്ട്‌ലെറ്റ് കൊച്ചിയില്‍

കൊച്ചി: ഇന്ത്യയിലെ തങ്ങളുടെ 25 ാമത് ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു കൊണ്ട് പ്രീമിയം റീട്ടെയില്‍ രംഗത്തെ സാന്നിധ്യം ശക്തമാക്കിയതായി ഇന്ത്യ യമഹ മോട്ടോര്‍ പ്രഖ്യാപിച്ചു. ശ്രീ വിഘ്‌നേശ്വര മോട്ടോര്‌സിയന്റെ ബാനറിനു കീഴില്‍ ആരംഭിച്ച കൊച്ചിയിലെ ബ്ലൂ സ്‌ക്വയര്‍ കേരളത്തിലെ ആദ്യത്തേതു കൂടിയാണ്.
ഭാവിയില്‍ പ്രീമിയം മോട്ടോര്‍് സൈക്കിളുകള്‍ക്കും സ്‌ക്കൂട്ടറുകള്‍ക്കും വിപണി സൃഷ്ടിക്കാനുള്ള യമഹയുടെ ഇന്ത്യാ തന്ത്രങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നതാണ് ബ്ലൂ സ്‌ക്വയര്‍. ദി കോള്‍ ബ്ലൂ കാമ്പെയിന്റെ ഭാഗമായുള്ള ബ്ലൂ സ്‌ക്വയര്‍ എന്നത് യമഹയുടെ റൈസിങ് സവിശേഷതകള്‍ ഉള്‌ക്കൊള്ളിച്ചുള്ളതും യമഹയുടെ ബ്ലൂ തീം അനുസരിച്ചു രൂപകല്‍പന ചെയ്തിട്ടുള്ളതുമായ പ്രീമിയം റീട്ടെയില്‍ ആശയമാണ്. ഉപഭോക്താക്കളുടെ അനുഭവങ്ങളെ അതിന്റേതായ സൗന്ദര്യ സങ്കല്പഹങ്ങളും രൂപകല്‍പനയും വഴി സന്നിവേശിപ്പിക്കുന്നതും യമഹയുടെ ആകര്ഷടകമായ സവിശേഷതകള്‍ ഉള്‍ക്കൊനള്ളിക്കുന്നതുമാണിത്. മോട്ടോര്‍ സൈക്കിളുകള്‍, യഥാര്ത്ഥ അസസ്സറികള്‍, അപാരലുകള്‍, സ്‌പെയര്‍ പാര്‍്്ട്‌സുകള്‍ എന്നിവയുടെ ആകര്‍കമായ പ്രദര്‍ശനവും ഇവിടെയുണ്ടാകും.
ഉപഭോക്താക്കള്‍ക്കും മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്കും യമഹ ലഭ്യമാക്കുന്നതിനുള്ള നവീനമായ മാര്‍ഗങ്ങള്‍ പ്രദാനം ചെയ്യാനുള്ള തങ്ങളുടെ ബ്രാന്റിന്റെ പ്രമേയത്തിന്റെ സാക്ഷ്യപത്രം കൂടിയാണ് ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് .. യമഹയുടെ ആവേശകരമായ പാരമ്പര്യം, സ്‌റ്റൈല്‍, സ്‌പോര്്ട്‌സ് എന്നിവയുമായി ഉപഭോക്താക്കളെ അടുത്തു പരിചയപ്പെടുത്തുന്ന രീതിയിലാണ് ഈ സ്‌റ്റോറുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്.

Related Articles

Back to top button