LATESTNATIONAL

യുപിയില്‍ ഇപ്പോള്‍ പെണ്‍മക്കളും സഹോദരിമാരും പോത്തും കാളയും സുരക്ഷിതര്‍: യോഗി ആദിത്യനാഥ്

ലക്‌നൗ: താന്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് പെണ്‍മക്കളും സഹോദരിമാരും പോത്തുകളും കാളകളും ഉത്തര്‍പ്രദേശില്‍ സുരക്ഷിതരല്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഏവരും സുരക്ഷിതരാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവിലെ ബിജെപി ആസ്ഥാനത്തു നടന്ന പാര്‍ട്ടി വക്താക്കളുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
‘എപ്പോഴെങ്കിലും സുരക്ഷിതത്വം അനുഭവപ്പെടുമോയെന്ന് സ്ത്രീകള്‍ ഞങ്ങളുടെ പ്രവര്‍ത്തകരോട് ചോദിച്ചു. നേരത്തേ, നമ്മുടെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും സുരക്ഷ ഇല്ലായിരുന്നു. പടിഞ്ഞാറന്‍ യുപിയില്‍ പോത്തുകളും കാളകളും സുരക്ഷിതമല്ലായിരുന്നു. കിഴക്കന്‍ യുപിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ രണ്ടിടങ്ങളിലും ഒരുപോലെയാണ്.
ഇന്ന് പോത്തിനെയോ കാളയെയോ സ്ത്രീകളെയോ ബലമായി ആക്രമിക്കാന്‍ കഴിയുമോ? ഉത്തര്‍പ്രദേശിന്റെ വ്യക്തിത്വം എന്തായിരുന്നു? എവിടെയാണ് കുഴികള്‍ ഉണ്ടായിരുന്നത്, എവിടെയാണ് ഇരുട്ടുണ്ടായിരുന്നത്. എല്ലാം യുപിയിലായിരുന്നു. ഏതൊരാളും രാത്രി തെരുവിലൂടെ നടക്കാന്‍ ഭയപ്പെട്ടിരുന്നു. പക്ഷേ ഇന്നതല്ല സ്ഥിതി’– അദ്ദേഹം പറഞ്ഞു.

Related Articles

Back to top button