KERALALATESTLOCAL NEWS

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം; ചേമഞ്ചേരിയില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: തെരഞ്ഞെടുപ്പിന് പിന്നാലെ സ്ഥാനാര്‍ത്ഥിയുടെ വീടിന് നേര ആക്രമണം. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ജെറില്‍ ബോസിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനില്‍ നിന്നു മത്സരിച്ച സ്ഥാനാര്‍ഥിയായിരുന്നു ജെറില്‍ ബോസ്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തേ തുടര്‍ന്ന് ചേമഞ്ചേരി പഞ്ചായത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. ജെറില്‍ ബോസിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അക്രമത്തില്‍ പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button